Advertisment

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ കണ്ണൂർ മഹോത്സവം 2021 ഫ്ലയര്‍ പുറത്തിറക്കി

New Update

publive-image

Advertisment

കുവൈറ്റ്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനാറാം വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2021 ഫ്ലയർ പുറത്തിറക്കി.

ഫോക്ക് ഫഹാഹീൽ സോൺ ഇ-ഓണം പൊന്നോണം ലൈവ് ആഘോഷത്തിൽ വച്ച് മെയിൻ സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ഹുസേഫാ അബ്ബാസി മഹോത്സവ കമ്മിറ്റി കൺവീനർ സാബു.ടി.വി, ആക്ടിഗ് ജനറൽ സെക്രട്ടറി രാഹുൽ ഗൗതമൻ എന്നിവർക്ക് ഫ്ലയർ കൈമാറി നിർവ്വഹിച്ചു.

മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ, ഫോക്ക് പ്രസിഡൻ്റ് സലീം.എം എൻ, ട്രഷറർ മഹേഷ് കുമാർ, പ്രോഗ്രാം ആട്ട്സ് കൺവീനർ രാജീവ് ദേവനന്ദനം, വനിതാവേദി ചെയർ പേർസൺ രമാ സുധീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഗോർഡൻ ഫോക്ക് അവാർഡ് സമർപ്പണം, മെറിറ്റോറിയസ് അവാർഡ് ദാനം, ആരോഗ്യ പ്രവർത്തകർക്ക് ആദരം, സാംസ്ക്കാരിക സമ്മേളനം, ഫ്ലവവേഴ്സ് ടിവി ഫെയിം നൗഫൽ റഹ് മാൻ നയിക്കുന്ന ഗാനമേള എന്നിവ നവംബർ 5ന് വൈകിട്ട് 5 മണി മുതൽ ഫേസ്ബുക്ക് പേജു വഴിനടക്കുന്ന ഓൺലൈൻ മഹോത്സവത്തിന് മാറ്റുകൂട്ടുമെന്ന് പ്രോഗ്രാം കൺവീനർ സാബു.ടി.വി അറിയിച്ചു.

പ്രസിഡൻ്റ് സലീം.എം.എൻ, സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ഹുസേഫാ അബ്ബാസി, മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു.

kuwait news
Advertisment