Advertisment

അലക്സ്‌ ചെറിയാൻ പകലോമറ്റം മലങ്കര മാർത്തോമ്മാ സഭ വൈദിക തെരഞ്ഞെടുപ്പ് സമിതിയിലേക്ക്

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വൈദിക തെരഞ്ഞെടുപ്പ് സമിതി അംഗമായി അലക്സ്‌ ചെറിയാൻ, പകലോമറ്റം തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല പകലോമറ്റം കുടുംബാംഗമായ അലക്സ്‌ ചെറിയാൻ കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയിൽ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലാംഗമാണ്.

കേരളത്തിന് പുറത്തുള്ള ഇടവകകളിൽ നിന്ന് മാർത്തോമ്മാ സഭാ വൈദിക തെരഞ്ഞെടുപ്പ് സമിതിയിലെ ഏക അംഗമാണ് അലക്സ്‌. കുവൈറ്റിൽ സാമൂഹ്യ, സാംസ്ക്കാരിക, മേഖലകളിലും പ്രവാസി സംഘടന രംഗത്തും വ്യത്യസ്ത തലങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുന്നു.

ഫെബാ ഇന്റർനാഷണൽ കൺസൽട്ടിംഗ് സർവീസസ് സ്ഥാപന ഉടമയായ അലക്സ്‌ ചെറിയാൻ കുവൈറ്റ്‌ എം. സി. എ. ബോർഡ് അംഗവുമാണ്. കുവൈറ്റ്‌ സെന്റ് ജെയിംസ് ഇടവക സെക്രട്ടറി, കൈസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ ബീന അലക്സ്‌ കുവൈറ്റ്‌ ആരോഗ്യ വകുപ്പിൽ നേഴ്സാണ്‌. ഇവർക്ക് മൂന്ന് മക്കൾ. മകൾ ഫെബാ അലക്സ്‌ ആയൂർ മാർത്തോമ്മാ കോളജിൽ ബിരുദ വിദ്യാർത്ഥിയാണ്. ആൺമക്കൾ ഫെബിൻ അലക്സ്‌, ഫെലിക്സ് അലക്സ്‌ എന്നിവർ കുവൈറ്റിൽ സ്കൂൾ വിദ്യാർത്ഥികളാണ്.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വൈദിക തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് ഇതാദ്യമായി പ്രവാസികളിൽ നിന്ന് ഒരാൾ തെരെഞ്ഞെടുക്കപ്പെട്ടു എന്നത് കുവൈറ്റിലെ മാർത്തോമ്മാ സമൂഹത്തിനും ഏറെ അഭിമാനകരമാണ്.

kuwait news
Advertisment