Advertisment

ഫോക്കസ് കുവൈറ്റ് ഫർവാനിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ്‌ രംഗത്തെ കൂട്ടായ്മയായ ഫോറം ഒഫ് കാഡ് യൂസേഴ്സ്‌ (ഫോക്കസ്‌ കുവൈറ്റ്‌) യൂണിറ്റ് പതിനൊന്നു (ഫർവാനിയ) വാർഷിക സമ്മേളനം നടത്തി. ജാസിദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി, പ്രശോബ് ഫിലിപ്പ്. ജമാലുദ്ദീൻ, മുഹമ്മദ് ഫാറൂക്ക്, സിറാജുദ്ദീൻ, അബ്ദുൽ ലത്തീഫ്, സുഹൈൽ, അഖിൽ മുഹമ്മദ്, ഫൈസൽ ഹുസൈൻ എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ജാസിദ് (എക്സിക്യൂട്ടീവ് ) അബ്ദുൽ സമദ് (കൺവീനർ) ഷാഹിൻ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment