Advertisment

പിടിയും കോഴിയും, ചക്കപ്പുഴുക്കും മീന്‍ വറ്റിച്ചതും, താറാവ് മപ്പാസും, ഈസ്റ്റര്‍ സ്പെഷ്യല്‍ മീല്‍സും - കുവൈറ്റില്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രവാസികള്‍ക്കായി ഉഗ്രന്‍ നാടന്‍ ഈസ്റ്റര്‍ സ്പെഷ്യല്‍ വിഭവങ്ങളൊരുക്കി തക്കാര റസ്റ്ററന്‍റുകളില്‍ ഈസ്റ്ററാഘോഷം

New Update

publive-image

Advertisment

കുവൈറ്റ്: ഈസ്റ്ററിനെ വരവേല്‍ക്കാന്‍ പ്രവാസി മലയാളികള്‍ക്കായി ഉഗ്രന്‍ നാടന്‍ മെനു ഒരുക്കി തക്കാര റസ്റ്ററന്‍റുകള്‍. പിടിയും കോഴിയും ചക്കപ്പുഴുക്കും മീന്‍ വറ്റിച്ചതും തുടങ്ങി ചെമ്മീന്‍ പാല്‍കറി, താറാവ് മപ്പാസ്, ബീഫ് കോക്കനട്ട് കാന്താരി ഫ്രൈ, ബീഫ് സ്റ്റൂ എന്നിവയെല്ലാം തക്കാരയുടെ ഈസ്റ്റര്‍ സ്പേഷ്യല്‍ വിഭവങ്ങളാണ്. ഒപ്പം തക്കാരയുടെ സ്പെഷ്യല്‍ കടല്‍ കൂട്ടുകറിയും റെഡി !

publive-image

ഈസ്റ്റര്‍ ദിവസം നാട്ടില്‍ വീട്ടിലെത്തി ഊണ് കഴിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഈസ്റ്റര്‍ സ്പെഷ്യല്‍ മീല്‍സാണ് മറ്റൊരു പ്രത്യേകത.

publive-image

ബീഫ് കട്ലറ്റ്, ഗീ റൈസ്, അപ്പവും ബ്രഡും, ഡക്ക് മപ്പാസ്, ബീഫ് വറുത്തരച്ചത്, മീന്‍ വറ്റിച്ചത്, റെയ്ത തുടങ്ങി വമ്പന്‍ വിഭവങ്ങളാണ് ഊണിനായി ഒരുക്കിയിരിക്കുന്നത്. 2.650 കെഡിയാണ് തക്കാരയുടെ സ്പെഷ്യല്‍ ഈസ്റ്റര്‍ മീല്‍സിന് ഈടാക്കുന്നത്.

തക്കാരയുടെ കുവൈറ്റിലെ എല്ലാ ബ്രാഞ്ചുകളിലും ഇതേ ഈസ്റ്റര്‍ വിഭവങ്ങള്‍ റെഡിയാണ്.

Advertisment