Advertisment

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ സെൻറർ പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി മുഖ്യ പ്രഭാഷണം നടത്തി.

കുവൈത്തിലെ മത,രാഷ്ട്രീയ, സാമൂഹിക, ബിസ്നസ്സ് മേഖലകളിൽ പ്രവർത്തിക്കുന്നവരും, ആരുര സുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരും, മാധ്യമ പ്രവർത്തകരും സുഹൃദ ഇഫ്താർ സംഗമത്തിൽ സന്നിഹിതരായി.

publive-image

സെൻററിനെ പരിചയപ്പെടുത്തുന്ന, കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ നാൾവഴികളിലുടെ എന്ന പ്രസന്റേഷൻ സംഗമത്തിലെ ഒരു വേറിട്ട പരിപാടിയായിരുന്നു.

സെൻറർ വൈസ് പ്രസിഡൻറ് സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും, പബ്ലിക് റിലേഷൻ സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Advertisment