Advertisment

കോവിഡ് മഹാമാരിക്കിടെ കോണ്ടം ഉപയോഗിക്കാൻ മറന്ന് ലോകം; വിൽപനയിൽ വൻ ഇടിവ്; ​​കയ്യുറ നിർമ്മാണത്തിലേക്ക് നീങ്ങി കമ്പനികൾ

author-image
admin
New Update

publive-image

Advertisment

മഹാമാരിയെ തുടർന്ന് ആളുകൾക്കിടയിൽ ലൈംഗിക ബന്ധം വർധിക്കുകയും അതിലൂടെ കോണ്ടം വിൽപനയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നേരിട്ടിരിക്കുന്നത് 40 ശതമാനം ഇടിവാണ്.

കോവിഡ് വ്യാപനം വർധിക്കുമ്പോൾ ജനങ്ങൾ വീടുകളിൽ മാത്രം കഴിയേണ്ടി വരുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെയാണ് ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്നത്. ഈ കാലയളവിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് കാരക്‌സ് ബിഎച്ച്‌ഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗോഹ് മിയ കിയാറ്റിനെ ഉദ്ധരിച്ചുകൊണ്ട് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു.

ചൈനയിലെ മിക്ക കോണ്ടം കമ്പനികളും നഷ്ടത്തിലാണ്. അതൊടൊപ്പം അടച്ച് പൂട്ടലിന്റെ വക്കിലാണ്. ചൈനീസ് കമ്പനികളുടെ ഡാറ്റാബേസ് അനുസരിച്ച്, 2019 മുതൽ 2022 ജൂൺ വരെ 43,200 ആഭ്യന്തര കോണ്ടം നിർമ്മാണ കമ്പനികളെ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തു. ഇവയെല്ലാം അടച്ചു പൂട്ടി. 17,300 കമ്പനികൾ പ്രതിവർഷം നിർമാണം നിർത്തി. ആഭ്യന്തര വിപണിയിൽ കോണ്ടം വിലയിലുണ്ടായ ഇടിവും വിൽപ്പനയിൽ 30 ശതമാനം ഇടിവിന് കാരണമായതായാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ, കോണ്ടം വിൽപ്പനയിൽ ഇടിവുണ്ടായതോടെ കമ്പനികൾ ഗ്ലൗസ് നിർമാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 1966-ൽ സ്ഥാപിതമായ ഒരു കോണ്ടം കമ്പനിയായ Guilin Xishu Latex Products, തുച്ഛമായ 450 മില്യൺ യുവാന് വിറ്റു. ഈ കമ്പനി ഇപ്പോൾ കയ്യുറകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഇന്ന് ചൈനയിൽ നിലവിലുള്ള എല്ലാ കോണ്ടം കമ്പനികളും വരുമാനത്തിനായി ഗ്ലൗസ് നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മലേഷ്യ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ കാരെക്സ് ബെർഹാദ് 2020 മുതൽ കോണ്ടം വിൽപ്പന 40% കുറഞ്ഞുവെന്ന് കാരെക്സ് ബെർഹാദ് ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗൺ ഏർപ്പെടുത്തി ആളുകളെ വീട്ടിൽ തന്നെ തുടരേണ്ടി വന്നാൽ കോണ്ടത്തിന്റെ ആവശ്യകത "ഇരട്ട അക്കത്തിൽ" വളരുമെന്ന് കാരെക്സ് മുമ്പ് പ്രവചിച്ചിരുന്നു. ഇന്ത്യയിൽ കൂടുതൽ ഉപഭോക്താക്കളുള്ള Durex പോലുള്ള ബ്രാൻഡുകൾക്കും അതുപോലെ തന്നെ Durian-ഫ്ലേവേർഡ് പോലുള്ള സ്പെഷ്യാലിറ്റി കോണ്ടങ്ങൾക്കും വേണ്ടി കാറെക്സാണ് നിർമിക്കുന്നത്. ഇവർ പ്രതിവർഷം 5 ബില്ല്യണിലധികം കോണ്ടം നിർമ്മിക്കുകയും 140 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. എന്നാൽ കാരെക്‌സിന്റെ ഓഹരികൾ ഏകദേശം 18% ഇടിഞ്ഞു.

Advertisment