Advertisment

പ്രായം വെറും നമ്പർ മാത്രം; തലകുത്തി നിന്ന് ഗിന്നസ് റെക്കോര്‍ഡ് നേടി ഈ എഴുപത്തിയഞ്ചുകാരന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ശാരീരിക വിഷമതകൾ തളർത്തേണ്ട കാലഘട്ടത്തിൽ ഹെഡ്സ്റ്റാന്റിൽ നിന്ന് ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി എഴുപത്തിയഞ്ചുകാരൻ. കാനഡ സ്വദേശിയായ ടാനിയോ ഹെലോയാണ് തലകീഴായി നിന്ന് ​ഗിന്നസ് വേൾഡ് റെക്കോർഡ് തന്റെ പേരിൽ സ്വന്തമാക്കിയത്.

ഇത് സാധ്യമാക്കുന്ന ഏറ്റവും പ്രായം കൂടുതലുള്ള വ്യക്തി എന്ന നിലക്കാണ് ടാനിയോയെ തേടി പുരസ്ക്കാരം എത്തിയത്. യോ​ഗ, ജിംനാസ്റ്റിക്സ്, എയറോബിക്സ്, ഡാൻസിം​ഗ് എന്നിവയിൽ നിരന്തരമായ പരിശീലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ശരീരം പൂർണമായും തലകീഴായ രീതിയിലേക്ക് വരുന്നതാണ് ഹെഡ്സ്റ്റാന്റ്.

വ്യക്തിയുടെ തലയും കെെകാലുകളും വായുവിൽ സന്തുലിതമായി നിൽക്കുന്ന ഈ രീതിയാണ് യോ​ഗയിൽ ശീർഷാസനമായി പരി​ഗണിക്കുന്നത്. ശരീരഭാരം പൂർണമായും തലയിലേക്ക് കേന്ദ്രീകരിക്കും എന്നുള്ളതിനാലും ശരിയായ രീതിയിലല്ല എങ്കിൽ കഴുത്തിന് കാര്യമായ പരുക്കുകൾ സംഭവിക്കാനും സാധ്യതയേറെയുള്ളതാണ് ഈ പ്രകടനം. അതുകൊണ്ടുതന്നെ യുവാക്കളും പ്രൊഫഷണലുകളുമാണ് ഇത് കൂടുതലായും പരിശീലിക്കുക. മാത്രമല്ല പ്രായം 60 കടന്നവരെ ഇതിൽ നിന്ന് വിലക്കാറുമുണ്ട്.

കഴിഞ്ഞ ഒക്ടോബർ 16 ന് എഴുപത്തിയഞ്ച് വയസ്സും 33 ദിവസവും പ്രായമുള്ളപ്പോഴാണ് ടാനിയോ ഇതിന് തയ്യാറായതെന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് അറിയിച്ചു. ടാനിയോ പ്രകടനം നടത്തുന്ന വീഡിയോയും ഔദ്യോ​ഗിക സാമൂഹ്യമാധ്യമ ഹാന്റിലിലൂടെ പങ്കുവെച്ചു. ശാരീരിക അഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കലായിരുന്നു തന്റെയും കുടുംബത്തിന്റെയും ഉദ്ദേശമെന്ന് ടാനിയോ പറഞ്ഞു.

Advertisment