Advertisment

'നിങ്ങളുടെ അസുഖം മാറ്റാൻ നാട്ടിൽ ധാരളം നല്ല വഴികൾ ഉണ്ട്. നിങ്ങളുടെ കൊച്ചു മക്കളുടെ പ്രായം മാത്രമുള്ള എനിക്ക് ഫോട്ടോസ് അയക്കാതെ അത് നോക്കുകയാണ് നല്ലത്'; തന്റെ അനുഭവങ്ങൾ പങ്കു വെച്ച് വ്ലോഗർ അസ്‌ല മെർലി

author-image
admin
New Update

publive-image

Advertisment

വ്‌ളോഗുകളിലൂടെ സോഷ്യൽ മീഡിയ പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഹില എന്ന അസ്ല മര്‍ലി. സെക്‌സിനെ കുറിച്ചും, സെക്‌സ് എജുക്കേഷനെ കുറിച്ചും ഒക്കെ പറയാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം എനിക്ക് കുറച്ച് പേടിയുണ്ടായിരുന്നു. ആളുകള്‍ അതിനെ എങ്ങിനെ എടുക്കും, ഏത് തരത്തില്‍ വ്യഖ്യാനിക്കും എന്നൊന്നും അറിയില്ലല്ലോ. പക്ഷെ ചെയ്തു തുടങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. സെക്‌സ് എജുക്കേഷന്‍ എന്നാല്‍ ഓരോ പ്രായത്തിലും കിട്ടേണ്ട അറിവാണ്.

പൊതുവേ ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് അതായത് സെക്സ് എഡ്യൂകേഷൻ പോലുള്ള കാര്യങ്ങൾ ആണ് അസ്‌ല മർലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കുന്നത്. ഇതെല്ലം തന്റെ സ്വന്തം അനുഭവങ്ങൾ ആണെന്നാണ് കൺടെന്റ് കാണുന്ന് മിക്കവരുടെയും സംശയം എന്നാണ് അസ്ല പറയുന്നത് സത്യത്തിൽ നമമുടെ സമൂഹത്തിൽ ഇത്രയും ബുദ്ധിയില്ലാത്ത ആളുകൾ ഉണ്ടല്ലോ എന്നും വ്ലോഗറായ പെൺകുട്ടി ചോദിക്കുന്നു.

അടുത്തിടെ ചില സ്വകാര്യ യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് പ്രമുഖ വ്ലോഗറായ അസ്‌ല മെർലി തന്റെ അനുഭവങ്ങൾ പങ്ക് വച്ചത്. എങ്ങനെയാണ് താൻ ഓരോ വീഡിയോകളും ഉണ്ടാക്കുന്നത് എന്നും താരം പറയുന്നുണ്ട്. ഇത്തരത്തിലുള്ള കണ്ടെന്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നും അസ്ല പങ്ക് വെക്കുന്നുണ്ട്.

സെക്സ് എഡ്യൂക്കേഷൻ റിലേറ്റഡ് ആയ മിക്ക കോഴ്സുകളും ചേർന്ന് പഠിക്കാറുണ്ട്. എം സ് ഡബ്ള്യു കഴിഞ്ഞാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. കോണ്ടത്തെ കുറിച്ചും മറ്റും വീഡിയോ ചെയ്തിരുന്നു അത് ചെയ്തത് അക്കാര്യങ്ങളിൽ ആൾക്കാരുടെ അജ്ഞത മാറ്റാനാണ് . ഗർഭം ധരിയ്ക്കാതിരിക്കാൻ മാത്രമല്ല കോണ്ടം ഉപയോഗിക്കുന്നത്.

പങ്കാളിക് എന്തെങ്കിലും തരത്തിലുള്ള സെക്സ് റിലേറ്റഡ് രോഗങ്ങളോ മറ്റോ ഉണ്ടെങ്കിൽ അത് അടുത്തയാളിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കുമെന്ന വിവിരം പലർക്കും അറിയില്ല. താൻ ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഇതെല്ലം എന്റെ അനുഭവങ്ങൾ അല്ല എന്ന സാമാന്യ ബോധം ചിലർക്കില്ല . അച്ഛന്റെ പ്രായമുള്ളവർ വരെ പലപ്പോഴും ഇന്ബോക്സിലേക് തങ്ങളുടെ സ്വോകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുത്തയാക്കാറുണ്ട്. അമ്പതു രൂപയ്ക്ക് നിന്നെ കിട്ടുമോ എന്നും നെ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്നുമൊക്കെയാണ് ചിലരുടെ ചോദ്യങ്ങൾ.

ഫേസ്ബുക് അമ്മാവന്മാരോടായി അസ്ലക്ക് പറയാനുള്ളത് നിങ്ങൾ അയക്കുന്ന ഇത്തരം മോശം ചിത്രങ്ങൾ ഞാൻ മാത്രമല്ല കാണുന്നത് എന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നാണ് ആളുകളും കാണുന്നുണ്ട്. നിങ്ങൾ ഇത്തരത്തിൽ ഇടുന്ന ഫോട്ടോകൾ വച്ച് ഒരു റിയാക്ഷൻ വീഡിയോ എനിക്ക് ചെയ്യാവുന്നതേ ഉള്ളു അത് മറക്കണ്ട,ചെയ്യാത്തത് നിങ്ങളുടെ ഫാമിലിയെ ഓർക്കുന്നത് കൊണ്ടാണ്.

നിങ്ങളുടെ അസുഖം മാറ്റാൻ നാട്ടിൽ ധാരളം നല്ല വഴികൾ ഉണ്ട്. നിങ്ങളുടെ കൊച്ചു മക്കളുടെ പ്രായം മാത്രമുള്ള എനിക്ക് ഫോട്ടോസ് അയക്കാതെ അത് നോക്കുകയാണ് നല്ലത്. താൻ ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ കണ്ടെങ്കിലും ഇതുവരെ വിളികൾ ഒന്നും കണ്ടില്ല. ഉണ്ടോ ഇല്ലയോ എന്നൊന്നും തനിക്കറിയില്ല എന്നും അസ്ല പറയുന്നു.

Advertisment