Advertisment

കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷിന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി സ്വീകരണം നൽകി

New Update

publive-image

Advertisment

കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷിനെ ഹോളിലാൻറ് പിൽഗ്രിം സൊസെറ്റി ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി പൊന്നാട അണിയിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം എന്നിവർ സമീപം.

ചങ്ങരംകുളം: കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി സ്പീക്കറെ പൊന്നാട അണിയിച്ച് ആദരിച്ചു.

നിയമസഭ സമ്മേളനങ്ങളിൽ സഭാനടപടികൾ നിയന്ത്രിക്കുന്നതിൽ സ്പീക്കർ അവലംബിക്കുന്ന നിലപാടുകളും പക്വമായ സമീപനവും അഭിനന്ദാനാർഹമാണെന്ന് ഷെവലിയാർ സി.ഇ. ചാക്കുണ്ണി പറഞ്ഞു.

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് നടപ്പാകേണ്ട പ്രായോഗിക പദ്ധതികൾ മുൻഗണന ക്രമത്തിൽ ഏകോപിച്ചു കൗൺസിൽ തയ്യാറാക്കിയ നിവേദനം സ്പീക്കർക്കു സമർപ്പിച്ച് കൗൺസിൽ ഭാരവാഹികൾ ചർച്ച നടത്തി.നിവേദനത്തിലെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രി മാരുടെയും ശ്രദ്ധയിൽ പെടുത്താം എന്ന് സ്പീക്കര്‍ ഭാരവാഹികളെ അറിയിച്ചു.

കേരളത്തിൻ്റെ വികസനത്തിനായി സൊസെറ്റിയുടെ പ്രവർത്തനങ്ങളും ജീവകാരുണ്യ-സേവനങ്ങൾ മാതൃക പരമാണെന്ന് സ്പീക്കർ സ്വീകരണത്തിന് നൽകിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, സൺഷൈൻ ഷോർണൂർ, അനിൽ ജോസ് എന്നിവർ പങ്കെടുത്തു.

malappuram news
Advertisment