Advertisment

കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്കു നിദാനമായത് സഹകരണ പ്രസ്ഥാനം; മഞ്ചേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

Advertisment

മഞ്ചേരി: കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്കു നിദാനമായത് സഹകരണ പ്രസ്ഥാനമാണെന്നും സഹകരണ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അനായാസമാക്കുന്നതിനും പകരം കേന്ദ്ര ഗവണ്‍മെന്റ് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് വെല്ലുവിളികൾ സൃഷ്ടിക്കുന്നതായി മഞ്ചേരിയിൽ സംഘടിപ്പിച്ച വികസന സെമിനാർ അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസ്‌ മഞ്ചേരി അർബൻ കോപ്പറേറ്റീവ് ഹാളിൽ സംഘടിപ്പിച്ച സഹകരണ ശ്രേഷ്ഠ പുരസ്‌ക്കാര സമർപ്പണവും സെമിനാറും മലപ്പുറം എം എൽ എ പി.ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. മഞ്ചേരി എംഎൽഎ യു എ ലത്തീഫ് അധ്യക്ഷനായി.

കേരളീയ സാമൂഹ്യ സ്ഥിതിയിൽ നാടിന്റെ പുരോഗതിക്ക്‌ മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്‌തിട്ടുള്ളത്‌ സഹകരണ തത്വത്തിന്റെ പ്രയോഗമാണ്‌. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും സഹകരിക്കുകയും ചെയ്യുകയെന്നതാണ്‌ സഹകരണത്തിന്റെ തത്വം.

നമ്മുടെ നാട്ടിലെ അതിവിപുലമായ സഹകരണ ശൃംഖല നിലനിര്‍ത്താനും, അവയെ ശക്തിപ്പെടുത്താനും മുന്‍ഗണനയും ബോധപൂര്‍വ്വമായ പരിശ്രമങ്ങളും യോജിച്ച മുന്നേറ്റവും ഉണ്ടാകേണ്ടത്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും പ്രസംഗകർ പറഞ്ഞു. 12 ധനകാര്യ സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠ പുരസ്ക്കാരം നൽകി.

publive-image

സിപിഎം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം ഐ ടി നജീബ് മുഖ്യ പ്രഭാഷണം നടത്തി.മഞ്ചേരി മുൻസിപ്പൽ വൈസ് ചെയർമാൻ വിപി ഫിറോസ്,എൻ സി പി സംസ്ഥാന കമ്മിറ്റി അംഗം മോഹൻ ഐസക്,യങ്ങ് ഇന്ത്യ സ്റ്റാർട്ട്‌അപ്പ് സീനിയർ വൈസ് പ്രസിഡന്റ് എം.കെ.മോഹൻദാസ്, പ്രോഗ്രാം കൺവീനർ കെ.വി.അബ്ദുൽ ഹമീദ്,ബിസിനസ് ന്യൂസ്‌ ചീഫ് എഡിറ്റർ എസ്.വി.അയ്യർ,അഡ്വ. ടി.പി.സിദ്ധീഖ്,സമദ് കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു. ബിസിനസ് ന്യൂസ്‌ ജനറൽ മാനേജർ ഡോ.എം.കെ. ഹരിദാസ് സ്വാഗതവും സുനിത മണികണ്ഠൻ നന്ദിയും പറഞ്ഞു.

Advertisment