Advertisment

'ഓർമപ്പെടുത്തൽ' പ്രചാരം നേടിയ പ്രതിദിന വാചകം.... പുസ്തകം മൂന്നാം വോള്യത്തിന്റെ പ്രകാശനം നടത്തി

New Update

publive-image

Advertisment

മലപ്പുറം: ഭൗതിക ജീവിതത്തിന്റെ തിരക്കിട്ട ഓട്ടങ്ങൾക്കിടയിലും ആത്മീയ വഴിയിലേക്ക് ഒരാള്‍ക്ക് എങ്ങനെ പ്രവേശിക്കാനാകുമെന്ന പ്രതിദിന ഹ്രസ്വ സന്ദേശമായ കുറിപ്പുകളുടെ സമാഹാരം 'ഓർമ്മപ്പെടുത്തൽ' പ്രകാശിതമായി.

മാറഞ്ചേരി പി.അബ്ദുൽ ലത്തീഫ് സുല്ലമിയുടെ ആയിരത്തി നാല്പത് ദിവസമായി തുടരുന്ന പ്രതിദിന ഹ്രസ്വ സന്ദേശമായ ഓർമപ്പെടുത്തൽ മൂന്നാം വാള്യത്തിന്റെ പ്രകാശനമാണ് ലളിതമായ ചടങ്ങിൽ നിർവഹിച്ചത്. ജാമിഅ അൽ ഹിന്ദ് സ്കൂൾ ഓഫ് ഖുർആൻ മുഖ്യസാരഥി സയ്യിദ് അബ്ദുല്ല ഖത്തർ ടോക്കോ ട്രേഡിംഗ് മാനേജർ യൂസുഫ് സാഹിബിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

വളവന്നൂർ കുറുകത്താണിയിൽ ചേർന്ന ചടങ്ങിൽ ക്ലാരി സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ, ജാഫറലി പാലക്കാട്, ഒ എം ബഷീർ, അബ്ദു കുറുകത്താണി, മുഹമ്മദ് കുട്ടി, ലുഖ്മാൻ അൽ ഹിക്മി തുടങ്ങിയവർ സംസാരിച്ചു.

ഇസ്ലാമിക വിജ്ഞാനം നേടുന്നതിൽ ലജ്ജ പാടില്ലെന്നും അറിവിന്റെ ശകലങ്ങൾ അത് എത്ര ചെറുതായിരുന്നാലും ശ്രേഷ്ഠവും ഉത്തമവുമാണെന്നും ഓർമ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ.

മത പ്രബോധന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അബ്ദുല്ലത്തീഫ് സുല്ലമി ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തും പ്രബോധന പ്രവർത്തനങ്ങൾക്കും സഹായകമായ വേറെയും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ദാറുൽ അർഖം സ്ഥാപനത്തിന്റെ പ്രിൻസിപ്പലുമാണ് ഗ്രന്ഥകാരനും പ്രഭാഷകനുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി.

Advertisment