Advertisment

പ്രവാസി ക്ഷേമനിധി അംഗത്വ പ്രായം ഉയർത്തണം: പൊന്നാനി മുൻസിപ്പൽ പ്രവാസി കോൺഗ്രസ്

New Update

publive-image

Advertisment

പൊന്നാനി: പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ ആയിരകണക്കിന് ആളുകൾക്ക് കഴിയാതിരിക്കുന്ന സാഹചര്യത്തൽ അംഗത്വമെടുക്കാൻ പ്രായം 65 വയസ് വരെ അനുവദിക്കണമെന്ന് പൊന്നാനി മുൻസിപ്പൽ പ്രവാസി കോൺഗ്രസ് കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. മുൻ എംപി സി. ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൾ ഖയ്യൂം അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ഡിസിസി മെമ്പർ അഡ്വ: കെ.പി. അബ്ദുൾ ജബ്ബാർ, പ്രവാസി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം. രാമനാഥൻ, എ. പവിത്രകുമാർ, എം. അബ്ദുൾ ലത്തീഫ്, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഉമ്മർ ആലുങ്ങൽ, ഉസ്മാൻ തെയ്യങ്ങാട്, കമറുദ്ധീൻ പാലപ്പെട്ടി, ബക്കർ മുസ്സ, എം. ഫൈസൽ റഹ്മാൻ തെയ്യങ്ങാട് എന്നിവർ പ്രസംഗിച്ചു.

publive-image

ഭാരവാഹികളായി കെ.വി.അബ്ദുൾ ഖയ്യും (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി ടി.എ. ഉമ്മർ, രാജ്‌ കുമാർ കുറ്റികാട്‌, കെ.ഹബീബ്‌ എന്നിവരെയും ജനറൽ സെക്രട്ടറിയായി എം.ഫൈസൽ റഹ്‌ മാൻ തെയ്യങ്ങാടിനെയും സെക്രട്ടറിമാരായി പി.ടി. ജലിൽ, അസിസ്സ്‌ എന്നിവരെയും ട്രഷറർ ആയി ടി. വി. സുന്ദരനെയും തിരഞ്ഞെടുത്തു.

Advertisment