Advertisment

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചുള്ളന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷര്‍ട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച്‌ നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്.

പിന്നാലെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ജനാര്‍ദന്‍, സിദ്ദിഖ്, ശ്വേതാ മേനോന്‍, ധര്‍മ്മജന്‍ അടക്കമുള്ള താരങ്ങളും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'മമ്മൂസേ...' എന്നാണ് ജനാര്‍ദനന്‍ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയാണ് സിദ്ദിഖ് ഇട്ടത്.

നവാഗതയായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുഴുവിന്റെ തിരക്കിലാണ് മമ്മൂട്ടി. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിന്‍ സില്‍ സെലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങിവരും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

Advertisment