Advertisment

എ ആർ റഹ്മാൻ പിന്നിൽ! ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ്

author-image
Gaana
New Update

publive-image

ന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്ന റെക്കോർഡ് സ്വന്തമാക്കി അനിരുദ്ധ്. തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 10 കോടി രൂപയാണ് അനിരുദ്ധിന്റെ പ്രതിഫലം.

Advertisment

പുറത്തു വരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ നിലവിൽ പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ എ.ആർ റഹ്മാൻ അനിരുദ്ധിനും താഴെയാണ്. എ.ആർ റഹ്മാൻ എട്ട് കോടി രൂപയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്.

ഷാറുഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയതോടെയാണ് അനിരുദ്ധ് ഈ നേട്ടം കൈവരിച്ചതും ബോളിവുഡിൽ ചർച്ചയാവുന്നതും.

2012 ൽ പുറത്ത് ഇറങ്ങിയ ധനുഷ് ചിത്രമായ ‘ത്രീ’യിലൂടെയാണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാന രംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ചെയ്ത എല്ലാ ചിത്രങ്ങളിലെ പാട്ടുകളും വൻ ഹിറ്റുകളായിരുന്നു.

ഇപ്പോൾ എസ്. ആർ.കെയുടെ ജവാൻ കൂടാതെ വിജയുടെ ലിയോ, രജനികാന്ത് ചിത്രം ജയിലർ, കമൽഹാസന്റെ ഇന്ത്യൻ 2, അജിത് ചിത്രം, ജൂനിയർ എൻ.ടി.ആറിന്റെ ദേവര, തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.

Advertisment