Advertisment

ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് അനാവശ്യമായി ഇടപെടുന്നത്. ഇതിലൊക്കെ ഇടപെടാൻ അല്ലാതെ വേറെ പണിയൊന്നുമില്ലേ? കമെന്റുകള്‍ക്കു നേരെ പ്രതികരിച്ച് ബിഗ്ബോസ് താരം ഡെയ്സി

author-image
മൂവി ഡസ്ക്
New Update

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഷോ അവസാനിച്ചതിന് ശേഷം ഷോയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ ഒരുപാട് താരങ്ങളും ഉണ്ട്. അങ്ങനെ പ്രിയപെട്ടവരില്‍ ഒരാളാണ് ഡെയ്സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്സി. ബിഗ് ബോസ് ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. എന്നാല്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ പകുതിയില്‍ വച്ച് പുറത്താവുകയായിരുന്നു. ഡെയ്സിയുടെ നിലപാടുകളില്‍ കയ്യടിക്കുന്നവര്‍ ഉള്ളപ്പോഴും മറു ഭാഗത്തു നിന്നും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും ഡെയ്സിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ഭാഗത്തു നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഡെയ്സി.

Advertisment

publive-image

 

ഷോയില്‍ നിന്ന് പുറത്തു വന്ന ശേഷം ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ഏതായിരുന്നു എന്ന ചോദ്യത്തിന് ഫിലോമിന അമ്മമ്മ തന്റെ അമ്മമ്മയല്ല എന്ന് പറഞ്ഞുള്ള ഒരു വീഡിയോ കണ്ടിട്ടാണെനന്നായിരുന്നു ഡെയ്സിയുടെ മറുപടി. ഫിലോമിന എനിക്ക് ഡയറക്ട് അമ്മമ്മയല്ലെന്നും മമ്മിയുടെ പപ്പയുടെ പെങ്ങള്‍ ആണെന്നുള്ള കാര്യവും നേരത്തെ ഷോയില്‍ വച്ച് ഞാന്‍ പറഞ്ഞിട്ടുള്ളതാണെന്നും ഡെയ്സി പറഞ്ഞു. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് അനാവശ്യമായി ഇടപെടുന്നത്. ഇതിലൊക്കെ ഇടപെടാൻ അല്ലാതെ വേറെ പണിയൊന്നുമില്ലേ? എന്നും ഡെയ്‌സി ചോദിക്കുന്നുണ്ട്. ഞാൻ ലെസ്ബിയനായത് കൊണ്ടാണോ മുടി വെട്ടിയിരിക്കുന്നത്. എന്നൊക്കെ ആണ് ഓരോരുത്തർ ചോദിക്കുന്നത്. മുടി വെട്ടിയത് കൊണ്ട് മാത്രം ഒരാൾ ലെസ്ബിയനായി മാറണമെന്നുണ്ടോ. കുറെ നാലുവകളായി ഇങ്ങനെയുള്ള ചോദ്യങ്ങൾ നേരിടുന്നു. അതിരു കടന്നത് കൊണ്ടാണ് മറുപടി നൽകുന്നത്. ഞാന്‍ ലെസ്ബിയനോ ബൈ സെക്ഷ്വലല്ല. ഞാന്‍ സ്‌ട്രെയിറ്റ് ആണെന്നും ഡെയ്‌സ് മറുപടി നല്‍കി.എനിക്ക് അങ്ങനെ മറച്ചു വെക്കണം എന്നുണ്ടായിരുന്നെങ്കിൽ ആ ഫോട്ടോകളെല്ലാം എനിക്ക് ഡിലീറ്റ് ചെയ്യുമായിരുന്നല്ലോ. മാത്രമല്ല ഇതൊക്കെ എങ്ങനെയാണു മറ്റുള്ളവരെ ബാധിക്കുന്നത്.

ഷോയില്‍ ഞാന്‍ വിവാഹിതയാണെന്ന കാര്യം ഡെയ്സി മറച്ചു വെച്ചിരുന്നു എന്നുള്ള ഒരു വിഡിയോ കണ്ടിരുന്നു. സത്യമാണോ എന്ന ചോദ്യത്തിനും ഡെയ്സി മറുപടി പറയുന്നുണ്ട്. താന്‍ ബിഗ്ബോസില്‍ വിവാഹത്തെ കുറിച്ചൊന്നും മറച്ചു വെച്ചിട്ടില്ല. ഷോയില്‍ സെല്‍ഫി ടാസ്‌കിനിടെ ഞാന്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സംപ്രേക്ഷണം ചെയ്തിരുന്നില്ല. മാത്രമല്ല ഞങ്ങളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും എന്റെ പേജില്‍ ഇപ്പോഴും ഉണ്ട്. ആ ചിത്രങ്ങളെല്ലാം വൈറലായിരുന്നു എന്നും ഡെയ്സ് പറയുന്നു.

 

 

Advertisment