Advertisment

‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ തമിഴ് റീമേക്ക് ‘ഓ മനപ്പെണ്ണേ’; ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഹരിഷ് കല്യാണ്‍ നായക വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ഓ മനപ്പെണ്ണേ’യുടെ ട്രെയിലർ പുറത്തിറങ്ങി. തെലുങ്ക് സിനിമയായ പെല്ലി ചൂപ്‌ലുവിന്റെ റീമേക്കാണ്. ആസിഫ് അലി നായകനായി എത്തിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും ഈ സിനിമയുടെ മലയാളം റീമേക്കായിരുന്നു.

കാര്‍ത്തിക് സുന്ദര്‍ ആണ് ‘ഓ മനപ്പെണ്ണേ’യുടെ സംവിധാനം. അഭിഷേക് കുമാര്‍, വേണു അര്‍വിന്ദ്, അനൂഷ് കുരുവിള,അശ്വിന്‍ കുമാര്‍, അന്‍ബുതാസന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.എസ്പി സിനിമാസിന്റെ ബാനറില്‍ സത്യനാരായണ കൊനേരു, വര്‍മ്മ പെണ്‍മെറ്റ്സ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 22ന് മുതല്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.

Advertisment