Advertisment

ശ്രദ്ധേയമായി 'ഹൗസ് ഓഫ് ദ ഡ്രാഗൺ' ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ആഗോളതലത്തില്‍ ശ്രദ്ധേയമായ വെബ് സീരീസ് ആണ് ഗെയിം ഓഫ് ത്രോണ്‍സ്. പരമ്പരയുടെ സ്പിന്‍ ഓഫായ ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഗെയിം ഓഫ് ത്രോണ്‍സ് കഥ സംഭവിക്കുന്നതിന് മുന്‍പ് വെസ്റ്ററോസില്‍ നടന്ന കഥയാണ് പരമ്പര പറയുന്നത്.

ഓഗസ്റ്റ് 21-ന് ആഗോളതലത്തിൽ എച്ച്ബിഒ എച്ച്ബിഒ മാക്സ് എന്നിവയിൽ സീരീസ് സംപ്രേക്ഷണം ആരംഭിക്കും. ഇന്ത്യയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പരമ്പര സ്ട്രീം ചെയ്യും. ജോർജ്ജ് ആർആർ മാർട്ടിന്റെ ഫയർ ആൻഡ് ബ്ലഡ് ഹൗസ് ഓഫ് ദി ഡ്രാഗണിനെ അടിസ്ഥാനമാക്കിയാണ് സീരിസ്. ഗെയിം ഓഫ് ത്രോൺസ് സീരീസിന്റെ ആരാധകർ ആകാംഷയോടുകൂടിയാണ് കാത്തിരിക്കുന്നത്.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്.എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ആദ്യ നോവലിന്റെ പേരും ഗെയിം ഓഫ് ത്രോൺസ് എന്നായിരുന്നു.2011 ഏപ്രിൽ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദർശനമാരംഭിച്ചത്.

സാങ്കൽപിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലത്തിൽ ചിത്രീകരിച്ച പരമ്പര പ്രധാനമായും മൂന്നു പ്രമേയങ്ങളുമായാണ് പുരോഗമിക്കുന്നത്. വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാൻ ശക്തരായ രാജകുടുംബങ്ങൾ തമ്മിലുള്ള മത്സരമാണ് ഒന്ന്. സിംഹാസനത്തിൽ നിന്ന് നിഷ്കാസാതനായ മുൻ രാജാവിന്റെ പിൻഗാമികൾ സിംഹാസനം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് രണ്ടാമത്തെ പ്രമേയം. വെസ്റ്ററോസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്ക് നിന്ന്‌ ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് മൂന്നാമത്തെ പ്രമേയം.

ഗെയിം ഓഫ് ത്രോൺസ് പരമ്പര ലോകമെങ്ങും റെക്കോർഡ് നിലവാരത്തിൽ ആരാധക വൃന്ദങ്ങളെ സൃഷ്ടിച്ചു. പരമ്പരയുടെ കഥ, സങ്കീർണമായ കഥാപാത്രങ്ങൾ, അഭിനയം, നിർമ്മാണ മൂല്യങ്ങൾ എന്നിവ നിരൂപക പ്രശംസ നേടി. എന്നാൽ നഗ്നത, അക്രമം എന്നിവയുടെ അതിപ്രസരം കടുത്തവിമർശനവും ക്ഷണിച്ചു വരുത്തി. ഗെയിം ഓഫ് ത്രോൺസ് ഇതുവരെ 38 പ്രൈം ടൈം എമ്മി അവാർഡുകൾ നേടിയിട്ടുണ്ട്. മറ്റൊരു പരമ്പരക്കും ഇതുവരെ സാധിക്കാത്ത ഒരു നേട്ടമാണിത്. ‌2015, 2016 വർഷങ്ങളിൽ നേടിയ വിശിഷ്ട നാടക പരമ്പര പട്ടങ്ങളും അതിൽ ഉൾപ്പെടുന്നു.

Advertisment