Advertisment

ബിജു മേനോൻ ചിത്രം ‘ഒരു തെക്കന്‍ തല്ല് കേസ്’ ട്രെയിലർ പുറത്ത് വിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ​ബിജു മേനോനൊപ്പം നേർക്ക് നേർ പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷൻ എന്റർടെയ്നർ ആകും ചിത്രമെന്ന് ട്രെയിലർ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഓണം റിലീസ് ആയി ‘ഒരു തെക്കന്‍ തല്ല് കേസ്’ അടുത്തമാസം തിയറ്ററുകളിൽ എത്തും. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ‘ കിടു തല്ലു കേസ്, അയ്യപ്പൻ നായർ തീ, ഇത് കലക്കും, ബിജു മേനോൻ വേറെ ലെവൽ’ , എന്നിങ്ങനെ പോകുന്നു ട്രെയിലറിന് താഴെ വരുന്ന കമന്റുകൾ.

രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍. പത്മപ്രിയ ആണ് നായിക. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

Advertisment