Advertisment

പ്രിയങ്ക ചോപ്രയും ഒപ്പം നിക് ജോനാസും; 'ലവ് എ​ഗെയ്ൻ' ട്രെയ്‌ലർ റിലീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'ദി മട്രിക്സ് റിസറക്ഷൻ' എന്ന ചിത്രത്തിന് ശേഷം മറ്റൊരു ഹോളിവുഡ് ചിത്രത്തിന്റെ ഭാഗമാവുകയാണ് പ്രിയങ്ക ചോപ്ര. 'ലവ് എഗെയ്‍ൻ' എന്ന റൊമാന്റിക് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജെയിംസ് സ്‍ട്രൗസ് ആണ്. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം പ്രിയങ്കയുടെ ഭർത്താവും ഗായകനുമായ നിക് ജോനാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസിനെത്തും. പ്രിയങ്കയുടെ ഒമ്പതാമത്തെ ഹോളിവുഡ് ചിത്രമാണ് ലവ് എ​ഗെയ്ൻ. അവസാനമായി ഇറിങ്ങിയ മട്രിക്സിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2021 ഡിസംബറ് 22നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്.

കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാൻ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.

 

Advertisment