Advertisment

പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘വാലാട്ടി’യുടെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’യുടെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവനും പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു മിനി അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം റിലീസ് ചെയ്യുക.

ഇതിലെ പതിനൊന്നു നായ്ക്കുട്ടികൾക്കും പൂവൻ കോഴിക്കും ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. ഇത് ആരൊക്കെയെന്നത് ചിത്രം പ്രദർശനത്തിനെത്തുന്നതു വരേയും സസ്പെൻസായി നിലനിർത്തുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഛായാഗ്രഹണം – വിഷ്ണു പന്നിക്കർ, എഡിറ്റിംഗ് – അയൂബ് ഖാൻ, കലാ സംവിധാനം – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ- ജിതിൻ ജോസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, നിർമ്മാണ നിർവഹണം – ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്. ചിത്രം മധ്യവേനൽ അവധിക്ക് പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു.

Advertisment