Advertisment

ബാബു ആന്റണിക്കൊപ്പം തിളങ്ങി മകനും; ‘ദ് ഗ്രേറ്റ് എസ്‍കേപ്പ്’ ട്രെയിലർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
May 20, 2023 15:25 IST
New Update

publive-image

Advertisment

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം ‘ദ് ഗ്രേറ്റ് എസ്‍കേപ്പ്’ ട്രെയിലർ എത്തി. ബാബു ആന്റണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്ദീപ് ജെ.എല്‍. ആണ് സംവിധാനം. അമേരിക്കയിലാണ് സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. അച്ഛനെപ്പോലെ തന്നെ മാർഷ്യൽ ആർട്സ് അഭ്യാസിയാണ് ആര്‍തറും.

ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത ഹോളിവുഡ് ശൈലിയുള്ള ആക്‌ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. മുഴുനീള ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ബാബു ആന്റണിയുടെ പുതിയൊരു മുഖമായിരിക്കും അവതരിപ്പിക്കുക. യഥുകൃഷ്‌ണ‌നാണ്‌ രചന, പിആർഒ അയ്‌മ‌നം സാജൻ, മലയാളത്തിലെയും ഹോളിവുഡിലെയും താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

&t=8s

സംഘട്ടനം: സന്ദീപ് ജെ എൽ, ഛായാഗ്രഹണം: ജോഷ്വാ ഹെർണാണ്ടസ്–കെന്നത്ത് ഡിൻ, പശ്ചാത്തല സംഗീതം: കെയ്സാദ് പട്ടേൽ, എഡിറ്റിങ്: സന്ദീപ് ജെ.എൽ.

Advertisment