Advertisment

സംയുക്ത മേനോന്റെ ‘എരിഡ’ ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സംയുക്ത മേനോനെ പ്രധാനകഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമായ ‘എരിഡ’യുടെ ട്രൈലെർ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 28ന് ചിത്രം റിലീസ് ചെയ്തു. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ.

നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു.

വൈ.വി. രാജേഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍ സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍-ലിജി പ്രേമന്‍, പരസ്യകല ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍.

Advertisment