Advertisment

ആഡംബര കപ്പലിലെ ലഹരി പാർട്ടി; കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എൻ.സി.ബി

New Update

publive-image

Advertisment

മുബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻ.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.

ജാമ്യാപേക്ഷ വിധി പറയാൻ നീട്ടിയ സാഹചര്യത്തിൽ ആര്യനടക്കമുള്ള പ്രതികൾ ആർതർ റോഡ് ജയിലിൽ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എൻ.സി.ബി കോടതിയിൽ ശക്തമായി എതിർത്തു.

ആര്യൻ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണെന്നതിനു തെളിവുണ്ട്. അന്വേഷണം പ്രാരഭ ഘട്ടത്തിലാണ്. വിദ്യാർത്ഥികളാണെന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.

ഒക്ടോബർ രണ്ടാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേർ പിടിയിലായത്. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരു മലയാളി, വിദേശി ഉൾപ്പെടെ കേസിൽ അറസ്റ്റിലായിരുന്നു.

NEWS
Advertisment