Advertisment

ആര്യൻ ഖാനെ പിടിച്ച സമീർ വാങ്കഡെ പാവയെന്ന് നവാബ് മാലിക്; ഒരു വർഷത്തിനുളളിൽ അയാളുടെ ജോലി നഷ്ടപ്പെടുമെന്നും വെല്ലുവിളി നടത്തി

New Update

publive-image

Advertisment

മുംബൈ: നർക്കോട്ടിക്‌സ് കൺട്രാൾ ബൃൂറോ മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെ വെറും ഒരു പാവയെന്ന് മഹാരാഷ്‌ട്ര മന്ത്രിയും മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ നവാബ് മാലിക്. ഒരു വർഷത്തിനുളളിൽ അയാളുടെ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം വെല്ലുവിളി നടത്തി.

പൂന്നൈ ജില്ലയിലെ മാവൽ തഹസിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ പിതാവ് ആരാണ്. താൻ ആരുടെയും പിതാവിനെ ഭയപ്പെടാൻ പോകുന്നില്ല. നിങ്ങൾ എന്നെ എന്ത് സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചാലും, ഞാൻ നിങ്ങളെ ജയിലിൽ അടക്കുന്നതുവരെ ഈ വെല്ലുവിളി നിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവാബ് മാലിക്കിന്റെ മരുമകനായ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ ഈ വർഷം ജനുവരി 13 ന് എൻസിബി അറസ്റ്റ് ചെയ്തിരുന്നു, എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം സെപ്തംബർ 27 നാണ് സമീർ ഖാന് ജാമ്യം ലഭിച്ചത്. ഇതിന് ശേഷമാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെടെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുളള ടീം പിടികൂടിയത്.

NEWS
Advertisment