Advertisment

‘ഇത് നിങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് അല്ല’; അനന്യ പാണ്ഡ്യയ്‌ക്ക് എൻസിബിയുടെ ശ്വാസനം

New Update

publive-image

Advertisment

മുംബൈ: നടി അനന്യ പാണ്ഡ്യ അന്വേഷണ ഏജൻസി ഓഫീസിൽ ചോദ്യം ചെയ്യലിന് വൈകി എത്തിയതിനെ തുടർന്ന് എൻസിബിയുടെ ശ്വാസനം. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ശ്വാസിച്ചത്.

വെളളിയാഴ്ച രാവിലെ 11 മണിക്ക് ഓഫീനിൽ എത്താനായിരുന്നു നടിയോട് ആവശ്യപ്പെട്ടത്. എന്നാൽ അച്ഛനോടൊപ്പം ഉച്ചയ്‌ക്ക് 2 മണിക്കാണ് നടി ഓഫീസിൽ എത്തിയത്. ’11 മണിക്ക് എത്താൻ ആവശ്യപ്പെട്ട് നിങ്ങൾ ഇപ്പോഴാണ് എത്തിയത്. ഇവിടെ ഇരിക്കുന്ന ഓഫീസർമാർ ആരും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരല്ല.

ഇത് നിങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് അല്ല, ഇത് ഒരു കേന്ദ്ര ഏജൻസിയുടെ ഓഫീസ് ആണ്. വിളിക്കുന്ന സമയത്ത് തന്നെ എത്തണമെന്ന്’വാങ്കഡെ പറഞ്ഞതായി പ്രദേശിക വ്യത്തങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴ്ചയായിരുന്നു അന്വേഷണ ഏജൻസി നടിയെ ചോദ്യം ചെയ്യലിനായി ആദ്യമായി വിളിപ്പിച്ചത്.

2 മണിക്കൂർ ചോദ്യം ചെയ്തത്തിന് ശേഷം നടിയെ വീട്ടിരുന്നു. തുടർന്ന് പിറ്റേന്ന് എത്താനും ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിതരണം ചെയ്തിട്ടില്ലെന്നും ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

2018 -2019 വർഷത്തിലെ അനന്യയുമായുളള ആര്യൻ ഖാനിന്റെ മൊബൈൽ ചാറ്റുകൾ എൻസിബി കണ്ടെടുത്തിരുന്നു. ആര്യന് മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ മൂന്ന് തവണ നൽകി അനന്യ സഹായിച്ചിരുന്നതായി എൻസിബി വൃത്തങ്ങൾ അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ അനന്യ ഇത് നിഷേധിക്കുകയും താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും വിതരണം ചെയ്തിട്ടില്ലെന്ന് എൻസിബി ഉദ്യോഗസ്ഥരോട് പറഞ്ഞു. മുംബൈ ക്രൂയിസ് റെയ്ഡ് കേസുമായി ബന്ധപ്പെട്ട് അനന്യ പാണ്ഡെയെ എൻസിബി വിളിച്ചുവരുത്തിയതും മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്നാണ്. ആര്യൻ ഖാന്റെ മൊബൈലിൽ നിന്ന് കണ്ടെടുത്ത ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചിരുന്നത്.

NEWS
Advertisment