Advertisment

ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു

New Update

publive-image

Advertisment

മുംബൈ : ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു.

ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്തായ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ രാത്രി വൈകിയാണ് ഇന്ത്യയിലേയ്‌ക്ക് മടങ്ങിയത്. എന്നാൽ വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാർദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കണ്ടെത്തുകയായിരുന്നു.

വാച്ചുകളുടെ ഇൻവോയ്‌സുകൾ ഹാർദികിന്റെ പക്കൽ ഇല്ലായിരുന്നു. വാച്ചിൽ 32 ബാഗെറ്റ് കട്ട് മരതകങ്ങൾ ഉണ്ട് മാത്രമല്ല ഇത് പൂർണ്ണമായും പ്ലാറ്റിനത്തിൽ നിർമ്മിച്ചതാണ്. ആഡംബര വാച്ചുകളോട് ഹാർദിക് പാണ്ഡ്യയ്‌ക്ക് മുൻപും താല്പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഐ‌പി‌എൽ 2021-ന്റെ രണ്ടാം പാദത്തിന് ഒരു മാസം മുമ്പ് ഓഗസ്റ്റിൽ, റോൾസ് റോയ്‌സിൽ ഇരുന്ന് ഹാർദിക് എടുത്ത് ചിത്രങ്ങളിലും ഇത് വ്യക്തമാണ്. 5 കോടി രൂപയിലധികം വിലയുള്ള ആഡംബര വാച്ചായ പാടെക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711-ന്റേതായിരുന്നു ഇത്.

നടനും ഹാസ്യനടനുമായ കെവിന്‍ ഹാര്‍ട്ട്, സൂപ്പര്‍ വിലയേറിയ വാച്ച് സ്വന്തമാക്കിയ റാപ്പര്‍ ഡ്രേക്ക് എന്നിവരെപ്പോലുള്ള സെലിബ്രിറ്റികളുടെ ക്ലബ്ബിലാണ് ഇപ്പോൾ പാണ്ഡ്യയുടെ സ്ഥാനവും. 2019-ല്‍, പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ ആയപ്പോഴും തിളങ്ങുന്ന വാച്ച് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഹാർദിക് പാണ്ഡ്യ പങ്ക് വച്ചത്.

NEWS
Advertisment