Advertisment

ദാവൂദ് സംഘത്തിനെതിരെ ശക്തമായ റെയ്ഡുമായി എൻഐഎ; റെയ്ഡ് 20 കേന്ദ്രങ്ങളിൽ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ആഗോള ഇസ്ലാമിക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനെതിരെ ശക്തമായ തിരച്ചിലുമായി ദേശീയ കുറ്റാന്വേഷണ ഏജൻസി. സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന നിരവധി പ്രദേശങ്ങളിൽ ഒരേ സമയമാണ് റെയ്ഡ് തുടരുന്നത്. ആയുധ ഇടപാട്, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, ഭീകരപ്രവർത്തനം, ഹവാല എന്നിവയടക്കം നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

മുംബൈ ഭീകരാക്രമണത്തിന്റെ തുടർച്ചയായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു. ദാവൂദിന്റെ സംഘമായ ഡി-കമ്പനിക്കെതിരെ വ്യാപകമായ റെയ്ഡാണ് എൻഐഎ നടത്തുന്നത്. മുംബൈയിലെ 20 കേന്ദ്രങ്ങളിലാണ് അതിരാവിലെ മുതൽ റെയ്ഡ് നടക്കുന്നത്. ബാന്ദ്പ,നാഗ്പാഡ, ബോറിവലി, ഗോറേഗാവ്, പരേൽ, സാന്റാക്രൂസ് എന്നിവടങ്ങളിലാണ് പ്രധാന റെയ്ഡ്.

ഡി-കമ്പനിയുടെ കൊട്ടേഷൻ സംഘത്തിലെ ഷാർപ്പ് ഷൂട്ടർമാർ, മയക്കുമരുന്നു കടത്തുന്നവർ, ഹവാല ഇടപാടുകാർ, ഭൂമാഫിയ സംഘങ്ങൾ എന്നിവരടങ്ങുന്ന എല്ലാവരേയും അന്വേഷണ സംഘം തിരയുകയാണ്. ദാവൂദിന്റെ സംഘത്തിനെ കൂടാതെ ഛോട്ടാ ഷക്കീൽ, ജാവേദ് ചിക്ന, ടൈഗർ മേമൻ, ഇഖ്ബാൽ മിർച്ചി, ഹസീനാ പാർക്കർ എന്നിവരുടെ സംഘത്തേയും തിരയുകയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡി-കമ്പനിയുടെ ഉന്നതന്മാരെ മുഴുവൻ കുടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഡി-കമ്പനി സംഘത്തിലെ വിവിധ പേർക്കെതിരെ കേസ്സ് എടുത്ത ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. ഇവർക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. നിലവിൽ ദാവൂദ് പാകിസ്താനിലെ കറാച്ചിയിലാണെന്നാണ് നിഗമനം.

Advertisment