Advertisment

മുംബൈയില്‍ കനത്ത മഴ ! ഓണവും ഗണേശോത്സവവും മഴയിൽ മുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഓണത്തോടൊപ്പം മുംബൈയിൽ മഴയുമെത്തി. ഒരാഴ്ചയായി പിൻവാങ്ങിയിരുന്ന മഴ മുംബൈയിലും താനെയിലും ഓണമെത്തിയതോടെ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി.

publive-image

അതിശക്തമായ ഇടിമിന്നലോടെയാണ് ഉത്രാടത്തിനും തിരുവോണത്തിനും മഴ തിരിച്ചു വന്നത്. ഇപ്പോഴും മഴ തിമിർത്തു പെയ്യുകയാണ്. ചുറ്റും കായൽ ഉള്ളത് കൊണ്ട് ബംഗളുരുവിലെ പ്പോലെ വെള്ളക്കെട്ട് നഗരത്തിൽ അനുഭവപ്പെടുന്നില്ല. പക്ഷേ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

publive-image

അടുത്ത അഞ്ച് ദിവസം മഞ്ഞ അലെർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. അതായത് ഓണവും ഗണേശോത്സവവും മഴയിൽ മുങ്ങുമെന്ന് സാരം.

Advertisment