Advertisment

ചരിത്രം ആവർത്തിച്ച് 'അമ്മ'പ്പൂക്കളം : തിരുവോണ ദിവസം ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ടതും , സെൽഫി എടുത്തതുമായ പൂക്കളം  സി.എസ്.റ്റി സ്റ്റേഷന് സ്വന്തം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment
മുംബൈ: ലോകത്തിലെ ഏററവും കൂടുതൽ ജനങ്ങൾ കാണുന്ന ഓണപൂക്കളമൊരുക്കി ഓൾ മുംബൈ മലയാളി അസോസിയേഷൻ(അമ്മ)  ചരിത്രം ആവർത്തിച്ചു. തിരുവോണ നാളിൽ മദ്ധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയസ്റ്റേഷനുകളിൽ ഒന്നായ സി.എസ്.ടി സ്റ്റേഷനിലാണ് റെയിൽവെയുടെ പ്രത്യേക അനുമതിയോടു കൂടിഓണപ്പൂക്കളം ഒരുക്കിയത്.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഇരയായവർക്ക് വേണ്ടി സമര്‍പ്പിച്ച ഈ പൂക്കളത്തിലൂടെ മനുഷ്യരെയെല്ലാം ഒന്നായി കണ്ടിരുന്ന ഒരു നല്ല കാലത്തിന്റെ സ്മരണയും, സ്വപ്നവും മലയാളികളിലേക്ക് പകരാനും അതോടൊപ്പം മലയാളികളുടെ ഈ സാംസ്‌കാരിക ആഘോഷം മറ്റ് ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുളള ശ്രമമാണ് നടത്തിയതെന്നും ജനങ്ങളുടെ പ്രതികരണത്തിലൂടെ അത് ഏറെക്കുറെ സാദ്ധ്യമായതായും അമ്മ പ്രസിഡണ്ട് ജോജോ തോമസ്‌ പറഞ്ഞു.അമ്മ യുടെ നേതൃത്വത്തിൽ മുൻവർഷങ്ങളിലെപ്പോലെ ഉത്രാടം ദിനത്തിൽ രാത്രി ഒൻപതരയോടെ ആരംഭിച്ച  പൂക്കളമിടൽ അവസാനിച്ചത്‌ തിരുവോണ ദിവസം രാവിലെ ഏഴു മണിക്കാണ്.
നാനൂറ്റി മുപ്പത്  ചതുരശ്ര അടി വിസ്തൃതിയുള്ള പൂക്കളമാണ് ഇത്തവണ ഒരുക്കിയത്.'അമ്മ  പ്രസിഡണ്ട് ജോജോ തോമസിന്റെ നേതൃത്വത്തില്‍, രവി തൊടുപുഴ രൂപകൽപ്പന ചെയ്ത പൂക്കള നിർമ്മാണത്തിൽ കോങ്കൺ റെയിൽവെ ജീവനകാരനും  ചിത്രകാരനുമായ കെ.റ്റി കൃപനും അമ്മയുടെ വിവിധ കമ്മറ്റി ഭാരവാഹികളും  അംഗങ്ങളും പങ്കെടുത്തു. ടി.ടി.തോമസ്, മനോജ് നായർ , ജോയി മാത്യൂ നെല്ലൻ,ജോർജ്  കോടിയാട്ട് ,അബ്ദുൾ സലാം ഷെയ്ക്ക്,ജോയിനൈനാൻ ,ജോബി മാത്യു,അബ്രാഹം തോമസ് ഹാരീസ് ചേലയിൽ,നിമ്മി മാത്യൂ
,സതി, ജെയിംസ് മണലോടി, അനിൽ കുമാർ, ഉണ്ണികൃഷ്ണൻ , ഫിലിപ്പ് വർക്കി. അനിൽ മേനോൻ ,ശ്രീകുമാർ ,സൗമ്യ സന്തോഷ് ,വിജയകുമാർ ,സന്തോഷ് പിള്ള , ഡൊമനിക്ക് പത്രോസ്,ഡെനീസ് ജോർജ്,ടി.വി.കെ. അബ്ദുള്ള,
അൻസു മാത്യൂ,ജിനേഷ് സുരേഷ് ,ജോസ്,റെയിൽവെ ജീവനകാരനും സാമൂഹ്യ പ്രവർത്തകനുമായ സുനിൽ ദാസ് ,
ബിജു,കല്യാൺ രൂപതയിലെ വികാരിമാരായ ഫാ.ബെന്നി താന്നിക്കാംതടത്തിൽ,ഫാ. ഫ്രാങ്ക്‌ളിൻ ചെറുവത്തൂർ
ഫാ. ബിബിൻ ചോവറ്റുകുന്നേൽ എന്നിവരുടെയൊക്കെസംയുക്ത സഹകരണത്തോടെയാണ് ഓണപ്പൂക്കളം പൂർത്തിയാക്കിയത്.  തുടക്കം  മുതൽ കാഴ്ചക്കാരായി നിരവധി യാത്രക്കാർ ഉണ്ടായിരുന്നു.  പൂക്കളമിടുന്നതിൽ പങ്കാളിയായവർക്ക് ഭക്ഷണവും വെള്ളവും. തിരുവോണ ദിവസം അവിടെ എത്തി സഹകരിച്ചവർക്ക്  ഓണ സദ്യയും  നൽകിയത്  അക്ബർ ട്രാവൽസിന്റെ ബെൻസി ഹോട്ടലാ'യിരുന്നു .അന്യ ഭാഷാ റെയിൽവെ ജീവനക്കാർക്ക്   ഇലയിൽ ഓണ സദ്യ കഴിച്ചത്  വേറിട്ട അനുഭവമായി മാറി.
കേരളത്തിന്റെ തനതായ ഒരു ആഘോഷം  മറുനാട്ടിലെ  ലക്ഷങ്ങൾ ആസ്വദിക്കുക  എന്നത് മലയാളികൾക്കെല്ലാംഅഭിമാനകരമാണ്. കഴിഞ്ഞ വർഷത്തെ പൂക്കളം രണ്ടു ദിവസം കൊണ്ട് 26 ലക്ഷം പേർ കണ്ടിരുന്നു.നാല്‍പത്തി രണ്ടു ലക്ഷത്തോളം യാത്രക്കാര്‍ ദിവസവും എത്തിച്ചേരുന്ന സി.എസ്.റ്റി സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടു  ദിവസമായി ഏകദേശം ഇരുപത്തി നാലു ലക്ഷം യാത്രക്കാർ പൂക്കളം കണ്ടു എന്നത് എല്ലാ മലയാളികൾക്കുംഅഭിമാനിക്കാവുന്ന കാര്യമാണ് എന്ന്   അമ്മ പ്രസിഡൻ റ്റും സാമൂഹ്യ പ്രവർത്തകനുമായ . ജോജോ തോമസ് പറഞ്ഞു. പൂക്കളത്തിനു ചുറ്റും സെൽഫി എടുക്കുവാൻ തിക്കും തിരക്കുമായിരുന്നതുകൊണ്ട്, പൂക്കളം നീക്കം ചെയ്യുന്നതിനെ കാഴ്ചക്കാർ ചോദ്യം ചെയ്യുകവരെ ഉണ്ടായി. പൂക്കളംജനപ്രിയമായതിന്റെ സൂചനയാണിതെന്ന് സംഘാടകർ  പറഞ്ഞു.
സാമൂഹ്യ രാഷ്ട്രീയ, വ്യവസായിക  രംഗങ്ങളിലെ പ്രമുഖർ പൂക്കളം കാണുവാനും ആശംസ അർപ്പിക്കാനുംവേണ്ടി ഇത്തവണ എത്തിച്ചേർന്നിരുന്നു സെൻട്രൽ റയിൽവെ ചീഫ് പബ്ളിക്ക് റിലേഷൻ ഓഫിസർ ശിവാജി സുത്താർ, സീനിയർ  പി.ആർ ഒ ചന്ദ്രശേഖർ,  എ.കെ. സിംഗ് ,സ്റ്റേഷൻ മാനേജർ എ.കെ. പാണ്ഡേ മദ്ധ്യ-കൊങ്കൺ റെയിൽവെയിലെ  എൻ. ആർ . എം. യു യൂണിയൻ  ജനറൽ സെക്രട്ടറി വേണു നായർ, സാമൂഹ്യ പ്രവർത്തകൻ
നരാജ് റാത്തോഡ് റെയിൽവേയിലെ ഉന്നത അധികാരികൾ,തുടങ്ങിയവർ പൂക്കളം കാണാനെത്തിയിരുന്നു.
കാണികളുടെ തിരക്ക് വർദ്ദിച്ചത് കാരണം  താനെ ആർ.പി.എഫ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സെക്യൂരിറ്റി ഏർപ്പെടുത്തി.
2017 ൽ ഒരുക്കിയപൂക്കളം രണ്ടു ദിവസം കൊണ്ട് 26 ലക്ഷം പേർ കണ്ടിരുന്നു. റെയിൽവെയും മറ്റ് ദേശീയ മാധ്യമങ്ങളും  സി എസ് ടി സ്റ്റേഷനിൽ  'അമ്മ' ഒരുക്കിയ തിരുവോണ പൂക്കളത്തിന് വലിയ
വാർത്താപ്രാധാന്യമാണ് നൽകിയത്.രാത്രി ഉറങ്ങാതെ അത്യുത്സാഹത്തോടെ പൂക്കളമൊരുക്കിയ പ്രവര്‍ത്തകരെ മദ്ധ്യ റയിൽവെ ചീഫ് പബ്ളിക്ക് റിലേഷൻ ഓഫീസർ ശിവാജി സുത്താർ  പ്രത്യേകം അഭിനന്ദിച്ചു.
'അമ്മ 'യൊരുക്കുന്ന പൂക്കളത്തിന്റെ ജനപ്രിയത ഓരോ വർഷം കഴിയുന്തോറും വർദ്ദിച്ച് വരികയാണെന്നാണ് റെയിൽവെ വൃത്തങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന്ജോ ജോ തോമസ് പറഞ്ഞു.
Advertisment