New Update
/sathyam/media/post_attachments/dBh62V9f3QRUir8wMhFU.jpg)
മുംബൈ: മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടം നടന്നത്. പുലർച്ചെ 4:30 നായിരുന്നു അപകടം.
Advertisment
പൂനെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
അപകടത്തിൽ 7 പേർ മരിക്കുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടവിവരം അറിഞ്ഞയുടൻ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും റായ്ഗഡ് എസ്പി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us