Advertisment

മുംബൈ നഗരത്തിലെ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മുൻസിപ്പൽ കമ്മിഷണർക്കും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് കത്തയച്ചു

New Update

publive-image

Advertisment

മുംബൈ: നഗരത്തിലെ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മുൻസിപ്പൽ കമ്മിഷണർക്കും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് കത്തയച്ചു.

മുംബെയിലെ സാവിത്രിഭായ് ഫൂലെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി മരിക്കാനിടയായ ദൗർഭാഗ്യകരമായ സംഭവം നഗരത്തിലുടനീളമുള്ള രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്ക പ്പെടുത്തിയിട്ടുണ്ടന്നും ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അന്യാ സംസ്ഥാനക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെയും ആശങ്ക അകറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.

ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പതിവ് പരിശോധനകളും കൗൺസിലിംഗ് സഹായവും ജീവനക്കാർക്ക് പരിശീലനവും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

സാമൂഹ്യക്ഷേമ വകുപ്പിനോട് തുടർ നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജോജോ പറഞ്ഞു.

Advertisment