Advertisment

മുംബൈ വസായ് ഈസ്റ്റ്‌ കേരള സമാജം മലയാളം മിഷൻ പഠന കേന്ദ്രത്തിലെ അധ്യാപിക ലിജി അനിലിന്റെ ഭര്‍ത്താവ് അനിൽ ജേക്കബ് നിര്യാതനായി

New Update

publive-image

മുംബൈ: ഈസ്റ്റ്‌ കേരള സമാജം മലയാളം മിഷൻ പഠന കേന്ദ്രത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള ലിജി അനിലിന്റെ ഭര്‍ത്താവ് അനിൽ ജേക്കബ് (48) നിര്യാതനായി. മുംബൈയിൽ ജോലി ചെയ്യുന്ന അനില്‍ ഓഫീസിൽ നിന്ന് മടങ്ങവെ ദേഹാസ്വാസ്ഥ്യം മൂലം റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ശ്രേയ, ശ്രീന (മലയാളം മിഷൻ വിദ്യാർഥികള്‍).

പുനലൂര്‍ സ്വദേശിയായ അനിലിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകും.  അനിൽ ജേക്കബിന്‍റെ അകാല വിയോഗത്തില്‍ മലയാളം മിഷൻ അനുശോചനം രേഖപ്പെടുത്തി.

Advertisment