Advertisment

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരൂണാന്ത്യം

New Update

publive-image

Advertisment

മുംബൈ: ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലാണ് അപകടം.

വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ - നാസിക് ഹൈവേയിലാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്ന് ഭിവണ്ടിയിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയും, ഭാര്യാസഹോദരിയും മകളുമാണ് മരിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Advertisment