Advertisment

മലയാളം മിഷൻ ആഗോളാടിസ്ഥാനത്തിൽ മിഷൻ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ മീരാ വസായ് മേഖലാ മത്സരങ്ങൾ ബികെഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

New Update

publive-image

Advertisment

വസായ്: മലയാളം മിഷൻ ആഗോളാടിസ്ഥാനത്തിൽ മിഷൻ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ, മീരാ വസായ് മേഖല മത്സരങ്ങൾ ഞായറാഴ്ച ബികെഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണി മുതൽ നടന്നു. വൈലോപ്പിള്ളി കവിതകളുടെ പതിനാറ് വരികളിൽ കുറയാതെ മനഃപാഠമായിട്ടായിരുന്നു മലസരാർത്ഥികൾ ആലപിക്കേണ്ടിയിരുന്നത്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മേഖല പ്രസിഡന്റ്

പി. വി. കെ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ, കേരളീയ കേന്ദ്ര സംഘടനയുടെ വെസ്റ്റേൺ മേഖല ചെയർമാൻ അച്യുതൻ, വസായ് ഈസ്റ്റ്‌ സമാജം സെക്രട്ടറി സുഭാഷ് കുമാർ, ബി. കെ. എസ്. ട്രഷറർ രാജേഷ് അയ്യർ, കെ. എസ്. മനോജ്‌ നായർ, മാധ്യമ പ്രവർത്തകൻ സലിം താജ്, ബാബു പുത്തിരി തുടങ്ങിയവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. മേഖല സെക്രട്ടറി ഷീജ മാത്യു സ്വാഗതവും, താര മുരളി നന്ദി പ്രകടനവും നടത്തി.

ചങ്ങാലി പ്രാവും, കാക്കയും, മാമ്പഴവും മറ്റും അക്ഷര സ്ഫുടതയോടെ, അർത്ഥം ഉൾക്കൊണ്ട് മറുനാട്ടിൽ മലയാളിക്കുട്ടികൾ ചൊല്ലിക്കേട്ടത് കേൾവിക്കാരിൽ അതിശയ മുണർത്തി. ജെ. കെ. കൽപ്പാത്തി, സുധീഷ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനൽ കുട്ടികളുടെ നിലവാരം വിലയിരുത്തി.

ശ്രീലക്ഷ്മി ഭാസ്കരൻ, ജാൻവി ജിനോയ് ചക്കുങ്ങൽ, തൻവി ജിനോയ്, കാർത്തിക ഉണ്ണിക്കൃഷ്ണൻ, കൈലാസ് നാഥ്, ദേവ്ന അരവിന്ദ്, കീർത്തന ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ വിജയികളായി.

പുതിയ അദ്ധ്യയന വർഷത്തിൽ നൂറിലധികം പഠിതാക്കൾ പുതുതായി മേഖലയിൽ മലയാളം മിഷന്റെ ഭാഗമാകുമെന്നും, വരും മാസത്തിൽ നടക്കുന്ന അദ്ധ്യാപക പരിശീലനത്തിലൂടെ കൂടുതൽ അദ്ധ്യാപകരെ കണ്ടെത്തുമെന്നും, താല്പര്യമുള്ളവർ ബന്ധപ്പെടണമെന്നും മേഖലാ പ്രസിഡന്റ് പി. വി. കെ. നമ്പ്യാർ അഭ്യർത്ഥിച്ചു.

Advertisment