രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

New Update

publive-image

ഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവരെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. പരീക്ഷയിൽ വിജയിക്കാത്തവരുടെ നിരാശ താൻ മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. പരീക്ഷയിൽ വിജയിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഴിവുകളും ധൈര്യവും പ്രകടിപ്പിക്കാൻ ഇനിയും അവസരമുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Advertisment