/sathyam/media/post_attachments/Nqx32HJaoysAZeHliFpS.jpg)
ജയ്പുർ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ ചന്തയിലെ കൊള്ളയടിക്കപ്പെട്ട കടയാണ് കോൺഗ്രസ്സ് എന്നാണ് മോദിയുടെ വിമർശനം. രാജസ്ഥാനിലെ ബികാനറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറന്നുവെക്കുകയാണ് നാം’ എന്ന് കർണാടക തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണവും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ 9 മാസത്തിനിടെ രാജസ്ഥാനിലെ മോദിയുടെ ഏഴാമത്തെ സന്ദർശനമാണിത്.
രാജസ്ഥാനിലെ കർഷകർ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്. അധികാരത്തിലേറി ഇത്ര വർഷമായിട്ടും കോൺഗ്രസും സർക്കാരും കർഷകർക്ക് വേണ്ടി എന്താണ് നടപ്പാക്കിയിട്ടുള്ളത്. നാല് വർഷമായി കോൺഗ്രസ് പാർട്ടിയും സർക്കാരും പരസ്പരം പോരടിക്കുകയാണ്. എല്ലാവരും പരസ്പരം കാലുവാരുന്നു- മോദി പറഞ്ഞു.