/sathyam/media/post_attachments/mJyNRqV0rfh8pZxIInOg.jpg)
ചെന്നൈ: രാജ്യത്ത് തക്കാളി വില നൂറു കടന്നു. പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന വാർത്തയുമായി തമിഴ്‌നാട് സർക്കാർ. തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം.
വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും റേഷൻ കടകളിലൂടെയുള്ള വിതരണത്തിനു ശ്രമിക്കുകയെന്ന് മന്ത്രി പെരിയകറുപ്പൻ പറഞ്ഞു.
സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലൂടെ നാളെ മുതൽ 60 രൂപക്ക് തക്കാളി ലഭ്യമാക്കുന്നത്.
തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായി ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.