മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസിപ്പിച്ചു; എന്‍സിപി വിട്ട് എത്തിയ എല്ലാവർക്കും മന്ത്രിസ്ഥാനം; അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവും

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. എന്‍സിപി വിട്ട് എത്തിയ എല്ലാവർക്കും മന്ത്രിസ്ഥാനം ലഭിച്ചു. എട്ട് എന്‍സിപി മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമായി. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവകുപ്പിന്റെ കൂടി ചുമതല നല്‍കി.

Advertisment

ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യ പൊതുവിതരണം. ധനഞ്ജയ് മുണ്ടെക്ക് കൃഷിയും ദിലീപ് വാല്‍സെ പാട്ടീലിന് സഹകരണവകുപ്പുമാണ് ലഭിച്ചത്. ഹസന്‍ മുഷ്രിഫിന് മെഡിക്കല്‍ വിദ്യാഭ്യാസവും അനില്‍ പാട്ടിലിന് ദുരന്തനിവാരണവകുപ്പുമാണ് ലഭിച്ചത്. ധര്‍മോബാബ അത്രത്തിന് ഡ്രഗ് അന്റ് അഡ്മിനിസ്‌ട്രേഷന്‍, അദിതി തത്കരെക്ക് വനിതാ ശിശുക്ഷേമം സഞ്ജയ് ബന്‍സോഡെക്ക് കായിക യുവജന ക്ഷേമവകുപ്പും ലഭിച്ചു

ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയത്. ബിജെപിയാണ് കൂടുതല്‍ വകുപ്പുകള്‍ വിട്ടുനല്‍കിയത്. ശിവസേനയില് മൂന്ന് വകുപ്പുകല്‍ മാത്രമാണ് മാറ്റിയത്.

Advertisment