കൊൽക്കത്ത- തായ്‌ലന്റ് ത്രിരാഷ്ട്ര ഹൈവേ: 4 വർഷത്തിനുള്ളിൽ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാനൊരുങ്ങി കേന്ദ്രം

New Update

publive-image

Advertisment

കൊൽക്കത്തയിൽ നിന്ന് തായ്‌ലന്റ് വരെയുള്ള ത്രിരാഷ്ട്ര ഹൈവേ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കൊൽക്കത്തയിൽ നിന്ന് ആരംഭിക്കുന്ന ഹൈവേ മ്യാൻമാർ വഴിയാണ് തായ്‌ലന്റിൽ എത്തിച്ചേരുക. കേന്ദ്രസർക്കാറിന്റെ സ്വപ്ന പദ്ധതിയായ ത്രിരാഷ്ട്ര ഹൈവേ 2027 ഓടെ പൂർത്തീകരിക്കാനാണ് ശ്രമം. വർഷങ്ങൾക്കു മുൻപ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മുന്നോട്ടുവെച്ച ആശയമാണ് കൊൽക്കത്തയെയും തായ്‌ലന്റിനെയും ബന്ധിപ്പിക്കുന്ന ഹൈവേ.

2,800 കിലോമീറ്റർ നീളമുള്ള ഹൈവേയാണ് നിർമ്മിക്കുന്നത്. ഇന്ത്യയിൽ മണിപ്പൂരിലെ അതിർത്തി ഗ്രാമമായ മോറെയിൽ നിന്നാരംഭിച്ച് കോഹിമ, ഗുവാഹത്തി, ശ്രീറാംപുർ, സിലിഗുരി വഴി കൊൽക്കത്തയിൽ എത്തിച്ചേരും. അതേസമയം, ബാങ്കോക്കിൽ നിന്ന് ആരംഭിക്കുന്ന ഹൈവേ സുഖോതായ്, മയീ സോട്, മ്യാൻമാറിലെ യൻഗോൻ, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങൾ പിന്നിട്ടതിനുശേഷമാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുക. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻ അസോസിയേഷൻ തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

Advertisment