New Update
Advertisment
ഡൽഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലണമെന്ന ആവശ്യവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍.
ദിനംപ്രതി കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പട്ടികളുടെ കടിയേൽക്കുന്നുവെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നുമാണ് കമ്മിഷന്‍ അപേക്ഷയില്‍ പറയുന്നത്. 5794 തെരുവുനായ ആക്രമണമാണ് 2019ല്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. എന്നാൽ 2023 ജൂണ്‍ 19 വരെയുള്ള കണക്ക് പ്രകാരം 6276 തെരുവു നായ ആക്രമണങ്ങള്‍ ആണ് റിപ്പോർട്ട് ചെയ്തത്.
കണ്ണൂരില്‍ പതിനൊന്നുവയസ്സുകാരനായ നിഹാല്‍ നായയുടെ ആക്രമണത്തില്‍ മരിച്ചത് കമ്മീഷൻ അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്. തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മിഷന്‍ പറഞ്ഞു.