ഡൽഹിക്ക് മഴയിൽ നിന്ന് നേരിയ മുക്തി ; യമുനയിലെ ജലനിരപ്പ് താഴ്ന്നു, നാളെ ഓറഞ്ച് അലർട്ട്

New Update

publive-image

Advertisment

ഡൽഹി: കരകവിഞ്ഞൊഴുകിയ യമുനാ നദിയിലെ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് കുറഞ്ഞെങ്കിലും, വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല.

നിലവിൽ, 6 ജില്ലകളെയാണ് പ്രളയം പൂർണമായും ബാധിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും, വീടുകളിൽ തന്നെ തുടരണമെന്നും ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് മുതൽ ഞായറാഴ്ച വരെ ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കൂടാതെ, അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഡൽഹിയിൽ ഓറഞ്ച് അലർട്ടാണ്. വർഷങ്ങൾക്കുശേഷമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങൾ പ്രളയ സാഹചര്യം നേരിടുന്നത്. യമുനയ്ക്ക് പുറമേ, ഗംഗ, അളകനന്ദ തുടങ്ങിയ നദികളും കരകവിഞ്ഞ് ഒഴുകിയിട്ടുണ്ട്.

ഇത് ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Advertisment