നിയമസഭാ തെരഞ്ഞെടുപ്പ്: മെയ് 10 അർദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച് കർണാടക

New Update

publive-image

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർണാടകയിൽ മെയ് 10 അർദ്ധരാത്രി വരെ ഡ്രൈ ഡേ. തിങ്കളാഴ്ച്ച അഞ്ച് മണി മുതൽ മെയ് പത്ത് അർദ്ധ രാത്രി വരെ സംസ്ഥാനത്ത് ഡ്രൈഡേ പ്രഖ്യാപിച്ചു. നാളെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisment

മദ്യക്കടകളും മദ്യം വിളമ്പുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കില്ല. മെയ് 13 നാണ് വോട്ടെണ്ണൽ. അന്നേ ദിവസവും സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തി. മദ്യം, വൈൻ, ചാരായം മറ്റേതെങ്കിലും ലഹരിവസ്തുക്കൾ എന്നിവയടക്കമുള്ളവയുടെ വിൽപ്പന, ഉപഭോഗം, സംഭരണം, മൊത്ത -ചില്ലറ വിൽപനയിലടക്കം നിരോധനം ഏർപ്പെടുത്തിയെന്ന് പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

സിഎൽ 9 ലൈസൻസുള്ള മദ്യം നൽകുന്ന സ്ഥാപനങ്ങളും റിഫ്രഷ്‌മെന്റ് ബാർ മുറികളും അടച്ചിടുമെന്നും അറിയിപ്പുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടക്കാനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Advertisment