ഒഡീഷയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ, 3 ഭീകരർ കൊല്ലപ്പെട്ടു

New Update

publive-image

മുബൈ: ഒഡീഷയിൽ പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവിൽ, ഒരു ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തുന്നത്.

Advertisment

കലഹണ്ടിയിലെ മദൻപൂർ- രാംപൂർ പോലീസ് പരിധിക്ക് കീഴിലുള്ള തപെരെംഗ- ലുബെൻഗാഡ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നിട്ടുള്ളത്. പോലീസും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് എകെ 47 റൈഫിളുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Advertisment