/sathyam/media/post_attachments/2VDaFJdFra9zvwZtGUsy.jpg)
പട്ന: ഒഡീഷയിലെ ബലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും അദ്ദേഹം പ്രതികരിച്ചു.
'അധികാരികൾ അനാസ്ഥ കാണിക്കുകയും ജാഗ്രത കാണിക്കാതിരിക്കുകയും ചെയ്തതാണ് ഇത്രയധികം ആളപായത്തിലേക്ക് നയിച്ചത്. ഇതിൽ ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം'- ലാലു യാദവ് ആവശ്യപ്പെട്ടു. 'വലിയ അനാസ്ഥയുണ്ടായി. റെയിൽവേ തകർക്കപ്പെട്ടു'- ഒന്നാം യുപിഎ സർക്കാരിൽ 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് പറഞ്ഞു.
അപകടത്തിൽപ്പെട്ട കോറോമാണ്ഡൽ എക്‌സ്‌പ്രസ് അതിവേഗ ട്രെയിനാണെന്ന് ലാലു യാദവ് പറഞ്ഞു. താൻ അതിൽ യാത്ര ചെയ്തിട്ടുണ്ട്. അനാസ്ഥയാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
സത്യം പുറത്തുവരാൻ ശരിയായ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.രണ്ട് തവണ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി, ഈ റൂട്ടിൽ കൂട്ടിയിടിയൊഴിവാക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us