പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണം പോലെ പ്രധാനമന്ത്രി കണക്കാക്കുന്നുവെന്ന് രാഹുൽ ഗാന്ധി

New Update

publive-image

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു’ എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

Advertisment

നേരത്തെ, പുതിയ പാർലമെന്റ് മന്ദിരം തുറക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കൊപ്പം ഗണപതി ഹോമം നടത്തി. പരമ്പരാഗത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്.

തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളിലെ ഉന്നത പുരോഹിതന്മാരില്‍ നിന്നും പ്രധാനമന്ത്രി അനുഗ്രഹം തേടി. തുടർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോല്‍ സ്ഥാപിച്ചു.

Advertisment