ഒഴിവായത് വൻ ദുരന്തം ; നിർമ്മാണത്തിലിരിക്കുന്ന പാലം നദിയിലേക്ക് തകർന്നു വീണു

New Update

publive-image

പറ്റ്‌ന: നിർമ്മാണത്തിലിരിക്കുന്ന പാലം നദിയിലേക്ക് തകർന്ന് വീണു. ബിഹാറിലാണ് സംഭവം. വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗഞ്ച് പാലം ഗംഗാ നദിയിലേക്ക് തകർന്ന് വീണത്.

Advertisment

ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. 2015 ലാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ, എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല.

Advertisment