സിനിമ സംവിധായകർക്കും നിർമാതാക്കൾക്കും വഴങ്ങാൻ നിർബന്ധിക്കും ; മകളെ സിനിമാ നടിയായി കാണണം, ശരീരവളർച്ചക്ക് 4 വർഷമായി 16 കാരിക്ക് ഹോർമോൺ ​ഗുളിക നൽകി അമ്മ

New Update

publive-image

വിശാഖപട്ടണം; സിനിമയിൽ അവസരം ലഭിക്കാൻ 16കാരിയായ മകൾക്ക് ഹോർമോൺ ​ഗുളികകൾ നൽകി അമ്മ. അന്ധ്രാപ്രദേശിലെ വിജയന​ഗരം സ്വദേശിയായ പ്ലസ് വണ്‌‍ വിദ്യാർത്ഥിയാണ് അമ്മയുടെ ക്രൂരപീഡനത്തിന് ഇരയായത്. കഴിഞ്ഞ നാലു വർഷമായി ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ മകൾക്ക് അമിത അളവിൽ അമ്മ നൽകുകയായിരുന്നു. ഇതിന്റെ പാർശ്വഫലമായി കടുത്ത വേദനയാണ് പെൺകുട്ടി അനുഭവിച്ചത്.

Advertisment

തുടർന്ന് കുട്ടി പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ച്. ശരീരവളർച്ച കൂട്ടുന്നതിനായി ചില ഗുളികകൾ കൂടുതൽ അളവിൽ അമ്മ നൽകിവന്നു. ആ ഗുളികകൾ കഴിക്കുമ്പോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീർത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതാണെന്നും തനിക്ക് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നില്ല എന്നുമാണ് പെൺകുട്ടിയിൽ പരാതിയിൽ പറഞ്ഞത്.

പഠനം കഴിയുമ്പോഴേക്കും സിനിമ സംവിധായകർക്കും നിർമാതാക്കൾക്കും വഴങ്ങിക്കൊടുക്കാൻ തന്നെ തയാറാക്കുകയായിരുന്നു അമ്മയെന്നും കുട്ടി പറഞ്ഞു. മരുന്നു കഴിക്കില്ല എന്ന് പറഞ്ഞാൽ തന്നെ ക്രൂരമായി മർദിക്കുമായിരുന്നെന്നും ഷോക്കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കി. സിനിമയിൽ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിർമാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പെൺകുട്ടി അറിയിച്ചു.

അവസാനം പെൺകുട്ടി വ്യാഴാഴ്ചയാണ് ചെൽഡ് ലൈനിൽ വിളിച്ച് പെൺകുട്ടി പരാതി പറയുന്നത്. തുടർന്ന് ബാലാവകാശ അം​ഗങ്ങൾ പൊലീസിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി മോചിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വർഷം മുൻപ് ഇയാൾ മരിച്ചെന്നും പെൺകുട്ടി പറഞ്ഞു.

ആദ്യം 112ൽ വിളിച്ച് പെൺകുട്ടി സഹായം തേടിയെങ്കിലും അവർ പ്രതികരിച്ചില്ല. പിന്നീടാണ് ചൈലഡ്‍ലൈൻ നമ്പറായ 1098ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർഥിച്ചതെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കേസാലി അപ്പാറാവു അറിയിച്ചു. ബാലാവകാശ കമ്മിഷൻ പൊലീസിനെയും വിവരം ധരിപ്പച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു.

Advertisment