കരഞ്ഞ് തളർന്ന് ഗുസ്തി താരങ്ങൾ: മെഡലുകളുമായി ഗംഗാതീരത്ത്, മൗനം വെടിയാതെ കേന്ദ്രസർക്കാർ

New Update

publive-image

ഹരിദ്വാര്‍: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ അൽപ്പസമയത്തിനകം മെഡലുകൾ ഗംഗയിൽ ഒഴുക്കും. സാക്ഷി മാലിക് അടക്കമുള്ളവർ ഹരിദ്വാറിൽ എത്തി.

Advertisment

താരങ്ങളുടെ കണ്ണീർ കാണാൻ തയ്യാറാവാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്.മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ബജ്റംഗ് പുനിയ പറഞ്ഞു.

സമാധാനപരമായി സമരം ചെയ്തിട്ടും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്നും അവര്‍ ആരോപിച്ചു. വനിതാ ഗുസ്തി താരങ്ങള്‍ നീതിക്കായി പോരാടുന്നത് തെറ്റാണോയെന്നും ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും താരങ്ങള്‍ പറഞ്ഞു.

Advertisment