ഒഡീഷ: ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷം സിഗ്നൽ ജൂനിയർ എഞ്ചിനീയർമാരിൽ ഒരാളെ കാണാതായെന്ന അവകാശവാദം നിഷേധിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എഞ്ചിനീയറുടെ വാടക വീട് തിങ്കളാഴ്ച സിബിഐ സീൽ ചെയ്തു. 289 പേരുടെ ജീവനെടുത്ത ദാരുണമായ അപകടത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു.
അമീർ ഖാൻ എന്ന പേരിലുള്ള ജെഇയെ സിബിഐ ചോദ്യം ചെയ്തത് അജ്ഞാത സ്ഥലത്ത് വച്ചാണെന്ന് ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച സോറോയിലുള്ള അമീർ ഖാന്റെ വാടകവീട്ടിൽ ഏജൻസി ഉദ്യോഗസ്ഥർ എത്തിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നതായും കുടുംബത്തെ മുഴുവൻ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, മാധ്യമവാർത്തകൾ വസ്തുതാപരമായി തെറ്റാണെന്നും ജീവനക്കാരനെ കാണാതായിട്ടില്ലെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ പ്രസ്താവനയിൽ പറഞ്ഞു.