പ്രധാനമന്ത്രിയെ 'പഗ്ല (ഭ്രാന്തൻ)' മോദിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി; 2000 രൂപ നോട്ട് പിൻവലിച്ച സംഭവത്തിൽ നരേന്ദ്ര മോദിക്കെതിരെ ചൗധരി നടത്തിയത് അതിരൂക്ഷമായ പ്രതികരണം

New Update

publive-image

കൊൽക്കത്ത: 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി അസാധുവാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാംഗവുമായ അധീർ രഞ്ജൻ ചൗധരി. "പെട്ടെന്ന് 2000 രൂപ നോട്ടുകൾ എല്ലാം ഘട്ടം ഘട്ടമായി അസാധുവാക്കി പുതിയ തീരുമാനം പ്രഖ്യാപിച്ചു. അദ്ദേഹം മോദിയല്ല. അദ്ദേഹം 'പഗ്ല (ഭ്രാന്തൻ)' മോദിയാണ്, ആളുകൾ അദ്ദേഹത്തെ 'പഗ്ല മോദി' എന്നാണ് വിളിക്കേണ്ടതെന്ന് ചൗധരി അഭിപ്രായപ്പെട്ടു.

Advertisment

ചൊവ്വാഴ്ച പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അരവിന്ദ് കെർജരിവാൾ, ഭഗവന്ത് മാൻ എന്നിവരെയും ചൗധരി പരിഹസിച്ചു. "എഎപിയും തൃണമൂൽ കോൺഗ്രസും യഥാർത്ഥത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇരു പാർട്ടികൾക്കും ബിജെപിയുമായി ധാരണയുണ്ട്.

അരവിന്ദ് കെജ്രിവാളും മമതാ ബാനർജിയും ബിജെപിക്കെതിരെ മത്സര വർഗീയതയിൽ ഏർപ്പെട്ടവരാണ്. കർണാടകയിൽ പോലും എഎപി പ്രതിപക്ഷ വോട്ട് ബാങ്കിനെ വിഭജിച്ചു. അല്ലെങ്കിൽ കോൺഗ്രസിന് ഉയർന്ന നേട്ടം കൈവരിക്കാനാകുമായിരുന്നെന്നും ചൗധരി പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാൻ പ്രതിപക്ഷ സഖ്യമില്ലാതെ കഴിയുമെന്ന് കർണാടക ഫലം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment